ആനക്കര: തുടർച്ചയായി 3 ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞവർഷം ഈ സമയത്ത് പുഴയിൽ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലായിരുന്നു. കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾ പ്രകാരം കുമ്പിടി കാങ്കപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് 4 മീറ്ററിൽ കൂടുതലാണ് പുഴയിലെ ജലനിരപ്പ്.
ഇതിനു പുറമെ, കനത്ത മഴയിൽ പടിഞ്ഞാറൻ മേഖലയിലെ പാടങ്ങളിലും തോടുകളിലും വെള്ളം നിറയുകയാണ്. വറ്റിക്കിടന്നിരുന്ന കിണറുകളിലും വെള്ളമായി. ഇതോടെ പ്രദേശത്തെ പലയിടങ്ങളിലും കുടിവെള്ള ക്ഷാമത്തിനും പരിഹാരമായിട്ടുണ്ട്.
Read also: പേമാരിക്കിടെ കാട്ടാന ഭീതി; മലയോര കർഷകർ ദുരിതത്തിൽ