സംസ്‌ഥാനത്ത് ഇന്നും ജാഗ്രത, മഴ ശക്‌തമാകുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By Staff Reporter, Malabar News
MALABARNEWS-RAIN
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്.

വടക്കന്‍ കേരളത്തില്‍ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ രണ്ട് ദിവസം കൂടി തുടരും.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്‌തമായ മഴക്ക് കാരണം.

മഴ കനത്തതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കയിലാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2390.66 അടിയായി ഉയര്‍ന്നു.വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ജലനിരപ്പ് ക്രമീകരിക്കുക ആണെന്നും അതിനാല്‍ നിലവില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും കെഎസ്ഇബി പറയുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 126 അടിയായി ഉയര്‍ന്നു.

വടക്കന്‍ കേരളത്തില്‍ പലയിടത്തും മഴക്കൊപ്പം ശക്‌തമായ കാറ്റും വീശുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാവുന്ന ന്യൂനമര്‍ദ്ദങ്ങള്‍ തുലാവർഷത്തിന്റെ വരവ് വൈകിപ്പിക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് വിലയിരുത്തുന്നത്.

Read Also: ലൈഫിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE