ലൈഫിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

By News Desk, Malabar News
High-Court_2020-Oct-01
Ajwa Travels

കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടാകും. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ വകുപ്പു രാവിലെ 10.15ന് ഹരജികള്‍ സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ഇരു ഭാഗത്തിന്റെയും വാദം കഴിഞ്ഞയാഴ്‌ച ജസ്‌റ്റിസ് വി.ജി അരുണ്‍ കേട്ടിരുന്നു. അന്വേഷണം നിയമപരം അല്ലാത്തതിനാല്‍ സിബിഐ എഫ്‌ഐആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റെഡ് ക്രസന്റും യൂണിടാക്കും തമ്മിലുള്ള കരാറിലും ഇടപാടിലും സര്‍ക്കാരിനു പങ്കില്ലെന്നും വീഴ്‌ചകള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട് എന്നുള്ള നിലപാടിലാണു സര്‍ക്കാര്‍.

National News: ‘ബിജെപി കര്‍ഷകരെ വഞ്ചിച്ചു’; കാര്‍ഷിക ബില്ലിനെതിരെ കേജ്‌രിവാള്‍

ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്‌ഥലം അനുവദിക്കുക മാത്രമാണ് ചെയ്‌തതെന്നുമാണ് സംസ്‌ഥാന സര്‍ക്കാര്‍ നിലപാട്. ഹരജിയിലെ ഉത്തരവ് സംസ്‌ഥാന സര്‍ക്കാരിന് ഏറെ നിര്‍ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE