‘ബിജെപി കര്‍ഷകരെ വഞ്ചിച്ചു’; കാര്‍ഷിക ബില്ലിനെതിരെ കേജ്‌രിവാള്‍

By Staff Reporter, Malabar News
malabarnews-kejrival
Aravind Kejrival
Ajwa Travels

ന്യൂഡെല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയുടെ പഞ്ചാബ് ഘടകം ജന്ദര്‍ മന്ദറില്‍ നടത്തിയ കര്‍ഷക പ്രതിഷേധത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് പ്രതിഷേധത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

‘ കര്‍ഷകര്‍ക്ക് 100 ശതമാനം കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണം, ബിജെപി കര്‍ഷകരെ വഞ്ചിച്ചു ‘ കേജ്‌രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ മൂന്നു കാര്‍ഷിക നിയമങ്ങളും നിര്‍ബന്ധമായും പിന്‍വലിക്കണം, അതില്‍ വിട്ടുവീഴ്‌ചയില്ല, കുറഞ്ഞ താങ്ങുവില കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണം. ഡെല്‍ഹി മുഴുവനും കര്‍ഷകര്‍ക്കൊപ്പം തന്നെയാണ്, ഡെല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ ഈ പ്രതിഷേധത്തില്‍ അണിചേരുന്നു’ പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ നാടകം കളിക്കുകയാണെന്നും കേജ്‌രിവാള്‍ ആരോപിച്ചു.

‘ ബില്‍ തയ്യാറാക്കുന്ന വേളയില്‍ അതിനൊപ്പം നില്‍ക്കുകയും അത് പാര്‍ലമെന്റ് അംഗീകരിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയും ചെയ്‌ത ദേശീയ പാര്‍ട്ടിയുടെ നേതാക്കളെ ജനം തിരിച്ചറിയണം’ അദ്ദേഹം പറയുന്നു.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് ബിജെപി പറഞ്ഞെങ്കിലും അവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മറന്നുവെന്നും കേജ്‌രിവാള്‍ ആരോപിച്ചു.

Read Also: നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം; യുപി പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE