തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഫൈനൽ ഇന്ന് അർധരാത്രി 12.30 മുതലാണ് നടക്കുന്നത്. നാളെ പുലർച്ചെ വരെ മൽസരം നീളുമെന്നതിനാൽ അവധി നൽകണമെന്ന ആവശ്യം ശക്‌തമായിരുന്നു.
കായിക മേഖലയെ പ്രോൽസാഹിപ്പിക്കുന്ന സംസ്‌ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്‍ബോൾ ഫൈനൽ മൽസരം നടക്കുന്ന ജൂലൈ 20 തിങ്കളാഴ്‌ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി അനുവദിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.
തിങ്കളാഴ്‌ച സ്‌കൂളുകൾക്ക് അവധി വേണമെന്ന ആവശ്യം ശക്‌തമായി ഉയർന്നിരുന്നു. നിരവധി മന്ത്രിമാർ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. യൂത്ത് കോൺഗ്രസും ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന കുട്ടി ആരാധകർക്ക് തിങ്കളാഴ്‌ച സ്‌കൂളിലെത്താനും മാതാപിതാക്കൾക്ക് കുട്ടികളെ സ്‌കൂളിൽ ഒരുക്കി വിടാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ അവധിക്കായുള്ള ആവശ്യങ്ങൾ ശക്‌തമായിരുന്നു അതേസമയം, മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
Most Read| ചരിത്രനേട്ടത്തിൽ പിവി സിന്ധു; ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി



































