മഴ; വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരും

By Trainee Reporter, Malabar News
Rain in wayanad
Ajwa Travels

വയനാട്: മഴ മാറിയെങ്കിലും വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരുമെന്ന് തീരുമാനം. വയനാടിന്റെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ പശ്‌ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത തുടരണം. കൂടാതെ, പരിസ്‌ഥിതി ദുർബല മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.

തുലാവർഷ മുന്നൊരുക്കങ്ങളും യോഗത്തിൽ വിശകലനം ചെയ്‌തു. പൂത്തുമല ഉൾപ്പടെയുള്ള മുൻകാല അനുഭവ പശ്‌ചാത്തലത്തിലാണ്‌ ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്. മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ഏതൊരു പ്രതിസന്ധിയെയും നേരിടാൻ ജില്ലാ സജ്‌ജമായിരിക്കണം. പ്രശ്‌ന സാധ്യതാ മേഖലകളിൽ പ്രത്യേക നിരീക്ഷണം തുടരണം. തുലാവർഷത്തിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കുമെന്നും യോഗത്തിൽ ധാരണയായി.

ഈ വർഷം മഴയിൽ ജില്ലയിൽ വൻതോതിലുള്ള നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് യോഗം വിലയിരുത്തി. അതേസമയം, ജില്ല അഭിമുഖീകരിക്കുന്ന കടുത്ത വന്യജീവി ആക്രമണവും യോഗത്തിൽ ചർച്ച ചെയ്‌തു. വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ വനത്തിൽ ജലലഭ്യത ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് പോലീസ് മേധാവി ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

Most Read: അനുപമയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും; മൊഴികളിൽ പൊരുത്തക്കേടെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE