തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചുട്ടുള്ളത്.
കേരള-ലക്ഷ്വദീപ് തീരങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് കേരള തീരത്ത് മൽസ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നാളെയോടെ കേരളത്തിൽ മൺസൂൺ എത്തിച്ചേരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും കാലവർഷം വൈകാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ. നിലവിൽ അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. കൂടാതെ കാലവർഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
Most Read: ജയിലിൽ തുടരും; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി