പീഡനം; 16 വയസുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു

By News Desk, Malabar News
Rape case culprit arrested
Representational Image
Ajwa Travels

കട്ടപ്പന: ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിന് ഇരയായ നരിയംപാറയിലെ 16 വയസുകാരി ദളിത് പെൺകുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്‌ച രാവിലെയാണ് കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പെൺകുട്ടിയുടെ ദേഹത്ത് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

Also Read: നിരന്തരം ആക്ഷേപത്തിന് ഇരയായി, നീതി ലഭിക്കും വരെ പോരാടും; ഡോ. നജ്‌മ

നരിയംപാറയിലെ ഓട്ടോ ഡ്രൈവർ മനു മനോജ് (24) പെൺകുട്ടിയെ പീഡിപ്പിച്ചെന്നുകാട്ടി വീട്ടുകാർ ബുധനാഴ്‌ച കട്ടപ്പന ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ പോസ്‌കോ നിയമപ്രകാരം പോലീസ് കേസെടുത്തിരുന്നു. അന്വേഷണം തുടങ്ങിയതോടെ മനു ഒളിവിൽ പോയി. ഡിവൈഎഫ്ഐ അംഗം കൂടിയായ മനുവിനെ പോലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ച് കട്ടപ്പനയിൽ യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തിയി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE