പീഡനത്തെ തുടർന്ന് ആത്‍മഹത്യാ ശ്രമം; പെൺകുട്ടി മരിച്ചു

By News Desk, Malabar News
Rape victim dies in idukki
Ajwa Travels

പൈനാവ്: ഇടുക്കിയിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് സ്വയം തീകൊളുത്തി ആത്‌മഹത്യക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു. നരിയംപാറ സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം.

Related News: പീഡനം; 16 വയസുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു

അയൽവാസിയായ ഓട്ടോഡ്രൈവറുടെ പീഡനത്തെ തുടർന്ന് ഒക്‌ടോബർ 22 നാണ് പെൺകുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനുമായ മനുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. അറസ്‌റ്റിലായ ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ പെൺകുട്ടിയെ വീട്ടുകാർ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രവേശിപ്പിക്കുമ്പോൾ കുട്ടി 65 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഇന്നലെ രാത്രിയോടെ വീണ്ടും വഷളാവുകളും മരിക്കുകയുമായിരുന്നു.

( പ്രത്യേക ശ്രദ്ധക്ക്: ആത്‍മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll Free no: 1056)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE