ഇ-പോസ് യന്ത്രത്തകരാർ; സംസ്‌ഥാനത്ത് റേഷൻ വിതരണം പുനഃസ്‌ഥാപിച്ചു

By Team Member, Malabar News
e pos
Ajwa Travels

തിരുവനന്തപുരം : ഇ-പോസ് മെഷീനിലെ നെറ്റ്‌വർക്ക് തകരാർ മൂലം സംസ്‌ഥാനത്ത് തടസപ്പെട്ട റേഷൻ വിതരണം പുനഃസ്‌ഥാപിച്ചു. നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് ഏകദേശം ഒന്നേകാൽ മണിക്കൂർ ആണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ആറേകാല്‍ വരെയാണ് സംസ്‌ഥാനത്തെ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രങ്ങളില്‍ നെറ്റ്‌വർക്ക് ലഭിക്കാതെ വന്നത്.

വിഷുത്തലേന്ന് റേഷൻ വിതരണം തടസപ്പെട്ടത് വ്യാപാരികളെയും, കടയുടമകളെയും, പൊതുജനങ്ങളെയും വലച്ചിരുന്നു. നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് റേഷൻ വിതരണം തടസപ്പെട്ടതോടെ മിക്ക കടകളിലും ആളുകളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ചില സ്‌ഥലങ്ങളിൽ ഇത് തർക്കത്തിലേക്കും വഴിവച്ചു. ഇത്തരം സാഹചര്യങ്ങൾ നില നിൽക്കുന്നതിനാൽ സെർവർ പ്രശ്‌നം പൂർണമായും പരിഹരിക്കണമെന്ന ആവശ്യം വ്യാപാരികളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.

Read also : ‘ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കാന്‍ പാകിസ്‌ഥാനോടാണോ ചോദിക്കേണ്ടത്’; മെഹബൂബ മുഫ്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE