സംസ്‌ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും

By Team Member, Malabar News
Ration Shops
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും. നാളെയും മറ്റന്നാളും പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്‌ചയായ ഇന്ന് ഇവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. പണിമുടക്ക് ആയതിനാൽ റേഷൻ വിതരണം പൂർത്തിയാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഇന്ന് റേഷൻ കടകൾ തുറക്കാൻ നിർദ്ദേശിച്ചത്. എന്നാൽ പണിമുടക്ക് ദിവസങ്ങളിൽ റേഷൻ കടകൾ തുറക്കാമെന്നും, ഇന്ന് പറ്റില്ലെന്നുമാണ് ഒരു വിഭാഗം വ്യാപാരികൾ വ്യക്‌തമാക്കുന്നത്‌.

രണ്ട് ദിവസത്തെ ബാങ്ക് അവധിയും, രണ്ട് ദിവസത്തെ പണിമുടക്കും മൂലം നാല് ദിവസം തുടർച്ചയായി ബാങ്കിന്റെ പ്രവർത്തനം തടസപ്പെടുന്നത് കണക്കിലെടുത്താണ് ഇന്ന് സഹകരണ ബാങ്കുകൾ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ മറ്റ് ബാങ്കുകൾക്ക് ഈ നിർദ്ദേശം ബാധകമല്ലെന്നും അധികൃതർ വ്യക്‌തമാക്കി.

മാർച്ച് 28ആം തീയതി രാവിലെ 6 മണി മുതൽ മാർച്ച് 30ആം തീയതി രാവിലെ 6 മണി വരെയാണ് പണിമുടക്ക്. ദേശീയതലത്തിൽ ബിഎംഎസ് ഒഴികെ 20ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. കേരളത്തിൽ 22 തൊഴിലാളി സംഘടനകൾ പണിമുടക്കിൽ അണിനിരക്കുമെന്ന് സംയുക്‌ത സമിതി നേതാക്കൾ വ്യക്‌തമാക്കി.

Read also: റമദാൻ; പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE