പ്ളസ്‌ടു പ്രാക്‌ടിക്കല്‍ പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണം; പ്രതിപക്ഷ നേതാവ്

By News Desk, Malabar News
Minority Scholarship; VD Satheesan comments
Ajwa Travels

തിരുവനന്തപുരം: പ്ളസ്‌ടു പ്രാക്‌ടിക്കല്‍ പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള തീരുമാനം ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കണമെന്ന് വിഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

‘കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ളസ്‌ടു പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കേണ്ടതാണ്. ലാബില്‍ പരീക്ഷണങ്ങള്‍ ഒന്നും ചെയ്‌ത്‌ പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ എങ്ങനെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ നേരിടും.

ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും ആശങ്കകള്‍ അസ്‌ഥാനത്തല്ലെന്ന് മനസിലാക്കുന്നു. ഇത് ഗൗരവമായി എടുത്ത് വിദഗ്‌ധരുമായി ആലോചിച്ച് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഉചിതമാകും’- പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

Also Read: പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ ഫ്രാന്‍സ്; കർഫ്യൂവും ഉടൻ പിൻവലിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE