ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ മാറ്റി വെക്കണം; ടീച്ചേഴ്‌സ് അസോസിയേഷന്‍

By News Desk, Malabar News
MalabarNews_exams
Representational Image
Ajwa Travels

തിരുവനന്തപുരം: ജൂണ്‍ 21 മുതല്‍ ആരംഭിക്കാനിരിക്കുന്ന പ്ളസ്‌ടു പ്രായോഗിക പരീക്ഷകള്‍ കോവിഡ് പശ്‌ചാത്തലത്തിൽ ഒഴിവാക്കുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് എയ്‌ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഎച്ച്എസ്‌ടിഎ) ആവശ്യപ്പെട്ടു. ഇത്​ സംബന്ധിച്ച്​ സംഘടന വിദ്യാഭ്യാസ മന്ത്രിയ്‌ക്ക്‌ ​നിവേദനം നൽകി.

പരീക്ഷാ ഉപകരണങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെയും സമ്പര്‍ക്കത്തിലൂടെയും കോവിഡ് വ്യാപനം ഉണ്ടാകും എന്ന ചിന്ത കുട്ടികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് സ്‌കൂളിലെത്തി പരീക്ഷണങ്ങള്‍ ലാബില്‍ ചെയ്​ത്​ നോക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. തിയറി പരീക്ഷ കഴിഞ്ഞ് അതിനുള്ള സൗകര്യം ഒരുക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.

ഒരേ ദിവസം തന്നെ പ്രാക്‌ടിക്കൽ പരീക്ഷ നടത്താനുളള നിര്‍ദ്ദേശവും അപകടകരമാണ്. ഇതിനോടകം പല അധ്യാപകരും, വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രായോഗിക പരീക്ഷകള്‍ക്ക് ഇന്റേണൽ അസസ്‌മെന്റിലൂടെ മാര്‍ക്ക് നല്‍കുന്ന കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് എഎച്ച്എസ്‌ടിഎ സംസ്‌ഥാന പ്രസിഡണ്ട് ​ ആർ അരുണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി എസ് മനോജ്, ട്രഷറര്‍ കെഎ വര്‍ഗീസ്​ എന്നിവര്‍ ആവശ്യപ്പെട്ടു.

Also Read: പുതിയൊരു കരുത്തായി തിരിച്ചു വരും, അതൊരു പ്രതിജ്‌ഞയാണ്; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE