പുതിയൊരു കരുത്തായി തിരിച്ചു വരും, അതൊരു പ്രതിജ്‌ഞയാണ്; കെ സുധാകരൻ

By Desk Reporter, Malabar News
Congress will not promote violence in colleges; K Sudhakaran
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസ് പുതിയൊരു കരുത്തായി തിരിച്ചുവരുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ആസ്‌ഥാനമായ ശാസ്‌തമംഗലത്തെ ഇന്ദിരാഭവനിൽ പ്രസിഡണ്ടായി ചുമതലയേറ്റെടുത്ത ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ പ്രതാപകാലം ഓര്‍മിപ്പിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയ സുധാകരന്‍, സ്‌ഥാനമാനങ്ങള്‍ നോക്കാതെ പ്രവര്‍ത്തിച്ചാല്‍ പാർട്ടിക്ക് തിരിച്ചുവരാന്‍ ആകുമെന്ന ആത്‌മവിശ്വാസവും പ്രവർത്തകർക്ക് നൽകി. അധികാരത്തിന്റെ പുറകെ, സ്‌ഥാനമാനങ്ങളുടെ പുറകെ പോകാതെ പാര്‍ട്ടിയെ പ്രാദേശിക തലങ്ങളില്‍ കരുപിടിപ്പിക്കാന്‍, പ്രസ്‌ഥാനത്തിന് കരുത്തുപകരാന്‍ ആളുകളെ പാര്‍ട്ടിയിലേക്ക്‌ കൊണ്ടുവരാന്‍ ഒരു സൻമനസ് നിങ്ങള്‍ക്ക് ഉണ്ടോ. എങ്കില്‍ നമുക്ക് വിജയവും ഉണ്ട്. ഈ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ നമുക്ക് സാധിക്കും; സുധാകരൻ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20ല്‍ 19 സീറ്റും നേടിയില്ലേ. ഇന്ന് കരുത്തുള്ള മുന്നണിയെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫിന് അന്ന് ലഭിച്ചത് ഒരു സീറ്റാണ്. പക്ഷേ അന്നാരെങ്കിലും പറഞ്ഞോ ഇടതുപക്ഷം തകര്‍ന്നുപോയെന്ന്. ഇല്ല, കാരണം ജനാധിപത്യ സംവിധാനത്തില്‍ ഇതെല്ലാം സ്വാഭാവികമാണ്. ചെറിയൊരു മാര്‍ജിന്റെ വ്യത്യാസത്തില്‍ ഇവിടെ നിന്നു തിരിച്ചുവരാന്‍ നമുക്ക് എന്താണ് പ്രയാസം? നിങ്ങള്‍ക്ക് ആത്‌മവിശ്വാസം ഇല്ലേ? നിങ്ങള്‍ക്ക് ആത്‌മധൈര്യം ഇല്ലേ? തിരിച്ചുവരുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയില്ലേ?; അദ്ദേഹം ചോദിച്ചു.

പുതിയ നേതൃത്വത്തിന്റെ മുന്നില്‍ ഒരുപാട് പരിപാടികളും പദ്ധതികളും ചര്‍ച്ചകളും ഉണ്ട്. ഒറ്റക്കെട്ടായി പരിഹാര മാര്‍ഗങ്ങള്‍ കൈക്കൊള്ളും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണം. അതൊരു പ്രതിജ്‌ഞയാണ്; സുധാകരന്‍ കൂട്ടിച്ചേർത്തു.

Most Read:  ദ്വീപിലുള്ള ദിവസങ്ങളിലെല്ലാം പട്ടേൽ പ്രതിഷേധ ചൂടറിയും; സേവ് ലക്ഷദ്വീപ് ഫോറം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE