ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപ് ജൂൺ ഒന്ന് മുതൽ ആരംഭിക്കും

By News Desk, Malabar News
exam_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 79 ക്യാംപുകളിലായി 26447 അധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 8 ക്യാംപുകളിലായി 3031 അധ്യാപകരേയുമാണ് മൂല്യ നിര്‍ണയത്തിനായി നിയോഗിച്ചിട്ടുള്ളത്.

ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്‌ടിക്കൽ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയുള്ള തീയതികളിലായി ക്രമീകരിച്ച് നടത്തുന്നതാണ്. എസ്എസ്എല്‍സി/ ടിഎച്ച്എസ്എല്‍സി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രാക്‌ടിക്കൽ പരീക്ഷകള്‍ ഒഴിവാക്കാനാണ് നിലവില്‍ തീരുമാനം.

അതേസമയം 2021 മാര്‍ച്ചിലെ എസ്എസ്എല്‍സി/ ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യ നിര്‍ണയ ക്യാംപുകള്‍ ജൂണ്‍ 7ന് ആരംഭിച്ച് ജൂണ്‍ 25ന് പൂര്‍ത്തീകരിക്കുന്നതാണ്. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യ നിര്‍ണയത്തിനായി 70 ക്യാംപുകളിലായി 12512 അധ്യാപകരേയും ടിഎച്ച്എസ്എല്‍സി പരീക്ഷയുടെ മൂല്യ നിര്‍ണയത്തിനായി രണ്ട് ക്യാംപുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്.

Must Read: കോവിഡ് പ്രതിരോധ വസ്‌തുക്കൾക്ക് വിപണിയിൽ അമിതവില; കർശന നടപടിയുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE