കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത്; മുന്നറിയിപ്പുമായി വിദഗ്‌ധർ

By Desk Reporter, Malabar News
Malabar-News_Sputnik-V
Representational Image
Ajwa Travels

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക് V സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ നിരീക്ഷകയായ അന്ന പോപോവ മുന്നറിയിപ്പ് നൽകി. ഇത് 42 ദിവസം തുടരണമെന്നാണ് നിര്‍ദേശം.

കോവിഡിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യപിക്കുന്നതിലൂടെ കുറഞ്ഞുപോകുമെന്നാണ് അന്ന പോപോവ പറയുന്നത്. ആരോഗ്യമുള്ളവരാകാനും ശക്‌തമായ രോഗപ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യപിക്കരുതെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്ളിനിക്കൽ പരീക്ഷണങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്‌പുട്‌നിക് V വാക്‌സിൻ ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഡോക്‌ടർമാർ, സൈനികര്‍, അധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവർ ഉൾപ്പടെയുള്ളവർക്കാണ് തുടക്കത്തില്‍ വാക്‌സിൻ നല്‍കിയത്. വാക്‌സിന്റെ രണ്ട് ഡോസുകള്‍ 21 ദിവസത്തെ ഇടവേളകളിലാണ് കുത്തിവെക്കുന്നത്.

National News:  ജമ്മു കശ്‍മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE