പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 അധ്യാപകർക്ക് കൂടി നിയമനം

By News Bureau, Malabar News
Six years for first class admission
Ajwa Travels

തിരുവനന്തപുരം: പിഎസ്‌സി വഴി പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി നിയമനം. പൊതുവിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി.

തിരുവനന്തപുരം- 69, കൊല്ലം- 25, ആലപ്പുഴ- 53, കോട്ടയം- 62, ഇടുക്കി- 41, എറണാകുളം- 20, പാലക്കാട്- 5, മലപ്പുറം- 7, വയനാട്- 18, കണ്ണൂർ- 59, കാസർകോട്- 1 എന്നിങ്ങനെയാണ് അഡ്വൈസ് മെമ്മോ നൽകിയിരിക്കുന്നത്.

എൽപിഎസ്എ /യുപിഎസ്എ തസ്‌തികയിൽ ഇതുവരെ 1506 നിയമനവും എൽപിഎസ്എ ഭാഷാ വിഭാഗത്തിൽ 139 നിയമനവും യുപിഎസ്എ ഭാഷാ വിഭാഗത്തിൽ 352 നിയമനവും നടത്തി.

സ്‌പെഷ്യൽ ടീച്ചേഴ്സ് വിഭാഗത്തിൽ 112 നിയമനവും എച്ച്എസ്എ വിഭാഗത്തിൽ 1019 നിയമനവും ഹയർ സെക്കൻഡറി ജൂനിയർ അധ്യാപക വിഭാഗത്തിൽ 757 നിയമനവും സീനിയർ വിഭാഗത്തിൽ 11 നിയമനവും നടത്തി.

കൂടാതെ 4711 എയിഡഡ് സ്‌കൂൾ അധ്യാപകർക്കും നിയമനാംഗീകാരം നൽകി. അതേസമയം ഒഴിവുകൾ റിപ്പോർട് ചെയ്യാതിരിക്കുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.

Most Read: സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE