ജലനിരപ്പ് ഉയർന്നു; കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട്

By Team Member, Malabar News
Red Alert In Kakki-Anathdu Dam Due To Heavy rain
Ajwa Travels

പത്തനംതിട്ട: ജില്ലയിലെ കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. ഇനിയും ജലനിരപ്പ് ഉയർന്നാൽ നാളെ രാവിലെ 8 മണിയോടെ ഡാം തുറക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

ശക്‌തമായി തുടരുന്ന മഴയുടെ പശ്‌ചാത്തലത്തിലാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. നിലവിൽ ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനക്കുകയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നേരത്തെ ബ്ളൂ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു.

ഡാമിന്റെ ജലനിരപ്പ് 978.33 മീറ്ററായി ഉയർന്നപ്പോഴാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. 981.46 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. മഴ ശക്‌തമാകുന്നതിനാൽ കക്കാട്ട് ആറിന്റെയും, പമ്പ നദിയുടെയും തീരങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Read also: നവംബർ 8 മുതൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് പ്രവേശനം; ഇളവുകളുമായി യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE