ആനത്തോട് ഡാം തുറന്നു; പമ്പാ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

By Team Member, Malabar News
Anathodu Dam Open And Alert In Pamba River Area
Ajwa Travels

പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശബരിഗിരി പദ്ധതിയിൽ ഉൾപ്പെട്ട ആനത്തോട് ഡാം തുറന്നു. 60 സെന്റിമീറ്റർ ഉയരത്തിൽ രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. ഇതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ വ്യക്‌തമാക്കി. അതിനാൽ പമ്പാ നദിയുടെ ഇരു കരകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ജില്ലയിൽ നിലവിൽ മഴക്ക് ശമനം വന്നിട്ടുണ്ട്. കൂടാതെ പമ്പാ നദിയിൽ വലിയ തോതിൽ വെള്ളം ഇല്ലാത്തതും സ്‌ഥിതി ഗുരുതരമാക്കില്ല. ഡാം തുറന്നതോടെ വൈകുന്നേരം ആകുമ്പോഴേക്കും വെള്ളം റാന്നിയിലും പിന്നീട് കോഴഞ്ചേരി, ആറൻമുള, ചെങ്ങന്നൂർ ഭാഗത്തേക്കും എത്തും.

മഴയുടെ ശക്‌തി കുറഞ്ഞതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. നദിയിലൂടെ ഒഴുകി പോകാൻ മാത്രമുള്ള ജലം മാത്രമേ നിലവിൽ എത്തൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: ഒന്നര വയസുകാരിയുടെ കൊലപാതകം; ഗൗരവകരമെന്ന് ബാലാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE