നിയന്ത്രണങ്ങളിൽ ഇളവ്; യുകെയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ ഉയർന്നു

By News Desk, Malabar News
Ajwa Travels

ലണ്ടൻ: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ യുകെയിലേക്കുള്ള വിമാനയാത്രാ നിരക്കിൽ വൻ വർധന. ഓഗസ്‌റ്റ്‌ എട്ടിന് ശേഷം യുകെയിൽ എത്തുന്നവർക്ക് പത്ത് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്‌ൻ ഒഴിവാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കാണ് ഇളവ് ബാധകമാവുകയെന്ന് ഡെൽഹിയിലെ യുകെ കമ്മീഷൻ അറിയിച്ചു.

ഇവർക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്‌ഥലത്തോ പത്ത് ദിവസത്തെ ക്വാറന്റെയ്‌നിൽ കഴിഞ്ഞാൽ മതി. ഓഗസ്‌റ്റ്‌ എട്ട് മുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രക്ക് മൂന്ന് ദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. യുകെയിൽ എത്തിയാലും പരിശോധന നിർബന്ധമാണ്.

നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്രാ നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്‌റ്റ്‌ ഒൻപതിനുള്ള ഡെൽഹി- ലണ്ടൻ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.

Also Read: പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE