വിക്രമും ധ്രുവും ഒന്നിക്കുന്ന ‘മഹാൻ’ ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

By News Bureau, Malabar News
Ajwa Travels

വിക്രം, മകൻ ധ്രുവ് വിക്രം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ‘മഹാൻ’ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. ഫെബ്രുവരി 10നാണ് റിലീസ്.

മകൻ ധ്രുവിനൊപ്പം വിക്രം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കൂടാതെ താരത്തിന്റെ അറുപതാമത് സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ‘മഹാന്’. റിലീസ് തീയതി പുറത്തുവന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് വിക്രം ആരാധകർ.

സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് നാരായാണൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Most Read: ഐഎസ്എൽ; ജയം ലക്ഷ്യമിട്ട് ഹൈദരാബാദ്, എതിരാളി ഈസ്‌റ്റ് ബംഗാൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE