ഐഎസ്എൽ; ജയം ലക്ഷ്യമിട്ട് ഹൈദരാബാദ്, എതിരാളി ഈസ്‌റ്റ് ബംഗാൾ

By Staff Reporter, Malabar News
east-bengal-vs-hyderabad
Ajwa Travels

പനാജി: ഐഎസ്എല്ലിൽ ഇന്ന് ആവേശപ്പോരാട്ടം. തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ എസ്‌സി ഈസ്‌റ്റ് ബംഗാൾ ഹൈദരാബാദ് എഫ്‌സിയെ നേരിടും. 11 മൽസരങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഈസ്‌റ്റ് ബംഗാൾ സീസണിലെ അവരുടെ ആദ്യ വിജയം നേടിയത് കഴിഞ്ഞ കളിയിലാണ്. എഫ്‌സി ഗോവയെ 2-1നാണ് അവർ തോൽപിച്ചത്. നവോറെം സിംഗിന്റെ മിന്നും പ്രകടനത്തിന്റെ പിൻബലത്തിലായിരുന്നു ജയം പിറന്നത്.

11 ടീമുകളുടെ പട്ടികയിൽ എസ്‌സി ഈസ്‌റ്റ് ബംഗാൾ ഇപ്പോൾ ഒരു സ്‌ഥാനം ഉയർന്ന് 10ആമതാണ്. അതേസമയം, 17 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്‌ഥാനത്താണ് ഹൈദരാബാദ്. നാല് കളികൾ ജയിച്ചപ്പോൾ രണ്ടെണ്ണം തോൽക്കുകയും അഞ്ച് സമനില വഴങ്ങുകയും ചെയ്‌ത അവർ സീസണിൽ പ്ളേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ 1-1ന്റെ സമനിലയായിരുന്നു ഫലം.

Read Also: മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജം; ആരോഗ്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE