മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജം; ആരോഗ്യ മന്ത്രി

By Desk Writer, Desk Writer
Minister Veena George About Constuction Works In Health Department
Ajwa Travels

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ പ്രതിസന്ധിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളേജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്‌ഥാന രഹിതമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്‌തമാക്കി.

ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളുണ്ട്. ആവശ്യത്തിനുള്ള മരുന്നുകൾ കരുതിയിട്ടുണ്ട്, ഐസിയു ബെഡുകൾ ഉണ്ട്. ആരോഗ്യ പ്രവർത്തകരെ കൂടുതൽ എടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ആശങ്കകൾ വേണ്ടെന്നും മറ്റു വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കായി 40 ഐസിയു ബെഡുകൾ ഉണ്ട്. നിലവിൽ രോഗികൾ ഉള്ളത് 20 എണ്ണത്തിൽ മാത്രമാണ്. കോവിഡ് ഇതര രോഗികൾക്കും സൗകര്യം ഉണ്ട്. വെന്റിലേറ്റർ ഉപയോഗം ഇപ്പോൾ കുറവാണ് പല ജില്ലകളിലും കോവിഡ് രോഗികൾക്കായി സജ്‌ജീകരിച്ച ഐസിയു ബെഡുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: വീടുകളില്‍ മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE