ഇ- കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് വെല്ലുവിളി; റിലയന്‍സ് റീട്ടെയ്ലില്‍ വമ്പന്‍ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ വരുന്നു

By News Desk, Malabar News
MalabarNews-reliance digital
Ajwa Travels

റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ നീക്കത്തിന് ഒരുങ്ങുന്നു. റിലയന്‍സ് റീട്ടെയിലില്‍ ഫാഷന്‍, സ്മാര്‍ട്ട്‌ ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ആമസോണും ഫ്ലിപ് കാർട്ടും നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുവാനുമാണ് ശ്രമം.

13000 കോടിയാണ് ഈയടുത്ത് റിലയന്‍സിന്റെ റീട്ടെയ്ല്‍ സംരംഭത്തിലേക്ക് എത്തിയ നിക്ഷേപം. അതിനാല്‍ തന്നെ അടുത്ത മാസത്തോടെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി ശ്രമം തുടങ്ങി. ഫ്ലിപ് കാർട്ടിന്റെ ‘ബിഗ് ബില്യണ്‍ ഡെയ്‌സി’നും ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍സി’നും സമാനമായി നവരാത്രി മുതല്‍ ദീപാവലി വരെ വമ്പന്‍ വിലക്കിഴിവ് അവതരിപ്പിക്കും.

ബിപിഎല്‍, കെല്‍വിനേറ്റര്‍, ഷാര്‍പ്പ് തുടങ്ങിയ കമ്പനികളുടെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക്  വിലക്കിഴിവുണ്ടാകും. സ്മാര്‍ട്ട്‌ ഫോണ്‍ ബ്രാന്റുകള്‍ക്കും വന്‍ വിലക്കുറവായിരിക്കും. എന്നാല്‍, ആപ്പിളും സാംസങും പോലുള്ള കമ്പനികള്‍ നേരത്തെ തന്നെ ഏത് പ്ലാറ്റ്‌ഫോമിലും വില നിയന്ത്രണം നടത്തില്ലെന്ന് വ്യക്തമാക്കിയതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE