ശബരിമലയിലെ നിയന്ത്രണം നീക്കി; തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി

By Team Member, Malabar News
Restrictions At Sabarimala For Pilgrims Lifted
Ajwa Travels

പത്തനംതിട്ട: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് ശബരിമലയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. നിലവിൽ മഴ കുറഞ്ഞ് കാലാവസ്‌ഥ അനുകൂലമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. ഇതോടെ ശബരിമലയിൽ തീർഥാടകരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് തീർഥാടകരെ കടത്തി വിട്ട് തുടങ്ങിയിട്ടുണ്ട്.

ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിലും പമ്പ ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ശബരിമലയിലേക്ക് തീർഥാടകർക്ക് പ്രവേശനം നിയന്ത്രിച്ചത്. കൂടാതെ ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്‌ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മഴ കനത്തതോടെയാണ് പമ്പ ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. നിലവിൽ 983.85 മീറ്റർ ജലമാണ് പമ്പ അണക്കെട്ടിലുള്ളത്. ഡാമിന്റെ പരമാവധി സംഭരണശേഷി 986.33 മീറ്ററാണ്. ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾക്കും, ശബരിമല തീർഥാടകർക്കും ജില്ലാ ഭരണകൂടം കർശന ജാഗ്രതാ നിർദ്ദേശം നൽകിയത്.

Read also: ടിക്കറ്റ് നിരക്ക് വർധന; ഗതാഗതമന്ത്രി ഇന്ന് ബസുടമകളുമായി ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE