ചൂട് കനക്കുന്നു; യുഎഇയിൽ ജോലി സമയത്തിൽ നിയന്ത്രണം

By Team Member, Malabar News
Restrictions In Working Hours In UAE Due To The High Temperature
Ajwa Travels

അബുദാബി: ചൂട് വർധിച്ചതോടെ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. ഇതോടെ രാജ്യത്തെ തൊഴിലാളികൾക്ക് ഉച്ചയ്‌ക്ക്‌ 12.30 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കും. പ്രോജക്‌ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ജൂൺ 15ആം തീയതി മുതലാണ് യുഎഇയിൽ ഉച്ച കഴിഞ്ഞുള്ള ജോലിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചൂട് വർധിച്ചതോടെ ഉച്ച സമയങ്ങളിൽ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സൂര്യതാപം നിൽക്കാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ വേണ്ടിയാണ് ജോലിസമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തുടർച്ചയായി 18ആം വർഷമാണ് രാജ്യത്ത് ഇത്തരത്തിലുള്ള സമയക്രമം നടപ്പാക്കുന്നത്. ചൂട് മൂലമുള്ള ക്ഷീണവും ഹീറ്റ് സ്ട്രോക്ക് കേസുകളും ഗണ്യമായി കുറയ്‌ക്കുന്നതിന് ഈ ഇടവേള കാരണമായിട്ടുണ്ട്.

Read also: സ്വപ്‌നയും പിസി ജോർജും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നത്; കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE