‘തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചു, കടുത്ത നിലപാടുമായി മുന്നോട്ട്’; റവന്യൂമന്ത്രി

By Web Desk, Malabar News
Rain In Kerala
Ajwa Travels

തിരുവനന്തപുരം: മുന്നറിയിപ്പ് ഇല്ലാതെ രാത്രികാലങ്ങളിലും തമിഴ്‌നാട് മുല്ലപ്പെരിയാർ ഡാം തുറന്ന് വെളളം പെരിയാറിലേക്ക് തുറന്ന് വിടുന്നതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചുവെന്നും ഇനി സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ഒരു ചാനൽ അഭിമുഖത്തിൽ അറിയിച്ചു.

‘ഒരു സംസ്‌ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്‌നാട് കാണിക്കുമെന്ന് കരുതി, അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം, തമിഴ്‌നാട് സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ തമിഴ്‌നാട് തൽസ്‌ഥിതി ആവർത്തിക്കുകയാണ്. ഇനി ശക്‌തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം’. ഇതിന്റെ ഭാഗമായി വിഷയം സുപ്രീം കോടതിയിൽ ഗൗരവമായി ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു.

ജനങ്ങളുടെ സുരക്ഷയാണ് സംസ്‌ഥാന സർക്കാരിന് പ്രധാനം. തമിഴ്‌നാടിന്റെ നടപടിയിൽ ബുദ്ധിമുട്ടിലായ പെരിയാർ തീരത്തെ ജനങ്ങൾക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തും. ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാണ്. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്‌ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്‌തതാണ്‌ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

Also Read: പൂവാർ ലഹരി പാർട്ടി; കേസന്വേഷണം പ്രത്യേക സംഘം ഇന്ന് ഏറ്റെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE