കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു

By News Desk, Malabar News
kerala image_malabar news
RLV Ramakrishnan
Ajwa Travels

പാലക്കാട്: മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷണന് സംഗീത നാടക അക്കാദമി വേദി അനുവദിക്കാതെ ഇരുന്നതില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി. സാംസ്‌കാര സഹിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്‌ട്രേറ്റിന് മുമ്പില്‍ ചെര്‍പ്പുളശേരി വിഷ്‌ണുവാണ് മോഹിനിയാട്ടം കാഴ്‌ചവെച്ച് പ്രതിഷേധിച്ചത്.

കലാഭവന്‍ മണിയുടെ സഹോദരനായ ആര്‍എല്‍വി രാമകൃഷണന്‍ സംഗീത നാടക അക്കാദമി വേദിയില്‍ മോഹിനിയാട്ടം നടത്താന്‍ അനുവദിക്കാത്തത്തില്‍ മനംനൊന്ത് ആത്‍മഹത്യക്ക് ശ്രമിക്കുക ആയിരുന്നു. ശനിയാഴ്‌ച്ച വൈകിട്ട് 7.30-ഓടെയാണ് ആര്‍.എല്‍.വി. രാമകൃഷണനെ വീടിനടുത്തുള്ള കലാഗൃഹത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാമകൃഷണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്‍മഹത്യക്ക് ശ്രമിച്ചത്.

Malabar News: ആകാശവാണി ആർട്ടിസ്‌റ്റ് അശോകൻ ആലപ്രത്ത് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE