ആകാശവാണി ആർട്ടിസ്‌റ്റ് അശോകൻ ആലപ്രത്ത് അന്തരിച്ചു

By Desk Reporter, Malabar News
Ashokan-Alaprath_2020-Oct-06
Ajwa Travels

കോഴിക്കോട്: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ആകാശവാണി ഗസ്‌റ്റ്‌ ആർട്ടിസ്‌റ്റുമായ അശോകൻ ആലപ്രത്ത് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്‌ച പുലർച്ചെ 3ന്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏറെ ജനപ്രീതിയാർജിച്ച, സമകാലിക വിഷയങ്ങളെ അപഗ്രഥിക്കുന്ന പ്രതിദിന പരിപാടിയായ ‘ശ്രദ്ധ’യുടെ അവതാരകനായിരുന്നു അദ്ദേഹം. ഇതുകൂടാതെ ധാരാളം പരിപാടികൾ അദ്ദേഹം ചെയ്‌തിട്ടുണ്ട്‌.

കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ജയന്റ്‌സ് ഇന്റർനാഷണൽ ഫെഡറേഷൻ-4 വൈസ് പ്രസിഡണ്ടും ആയിരുന്നു. കോഴിക്കോടിന്റെ സന്നദ്ധ, സൗഹൃദ കൂട്ടായ്‌മകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു അശോകൻ‍ ആലപ്രത്ത്. അദ്ധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരസ്യ നിർമ്മാണ രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

രക്‌തദാന രം​ഗത്ത് സജീവമായിരുന്ന അദ്ദേഹം ഒരുപാട് രോഗികളുടെ ആശ്രയമായിരുന്നു. കോഴിക്കോട് ടൗണിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും ഡോക്‌ടർമാരുമായി അടുത്ത ബന്ധം പുലർത്തുന്നതിലും അത് നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

കോഴിക്കോട് മാങ്കാവ് സ്വദേശിയാണ്. ഭാര്യ: ബിന്ദു. മക്കൾ: അഭിനന്ദ, അഭിറാം. പിതാവ്: പരേതനായ ശങ്കുണ്ണി. മാതാവ്: ഇന്ദിര. സഹോദരങ്ങൾ: വിജയൻ ആലപ്രത്ത്, ജസീത, സജിത. സംസ്‌ക്കാരം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചൊവ്വാഴ്‌ച ഉച്ചക്ക് 12ന്‌ മാങ്കാവ് ശ്‌മശാനത്തിൽ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE