റോക്കി ഭായ് വരുന്നു; ‘കെജിഎഫ് 2’ റിലീസ് ഏപ്രിലിൽ

By News Bureau, Malabar News
KGF-2-RELEASE
Ajwa Travels

സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം (കെജിഎഫ്-2) ഏപ്രിൽ തിയേറ്ററുകളിൽ എത്തും. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നടൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പുതിയ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.

റിലീസ് പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കിയ ‘റോക്കി ഭായ്‌’യുടെ പോസ്‌റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപായത്തിന്റെ സിമ്പലിനൊപ്പം മാസ് ലുക്കിലുള്ള യാഷിനെയാണ് പുതിയ പോസ്‌റ്ററിൽ കാണാൻ സാധിക്കുന്നത്.

കോവിഡിന്റെ പശ്‌ചാത്തലത്തിൽ മുൻപ് നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഏപ്രിലിൽ തന്നെ തിയേറ്ററിൽ എത്തുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കേരളത്തിലെ തിയേറ്ററുകളിലും ചിത്രം തരംഗമാവുമെന്ന് ഉറപ്പാണ്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ‘കെജിഎഫ് 2‘ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

പ്രശാന്ത് നീലാണ് ഈ കന്നട ആക്ഷന്‍ ചിത്രത്തിന്റെ സംവിധായകന്‍. യഷിന് പുറമെ ബോളിവുഡ് താരം സഞ്‌ജയ് ദത്തും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘അധീര’ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്.

Most Read: നടിയെ ആക്രമിച്ച കേസ്; നിർണായക പോലീസ് യോഗം കൊച്ചിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE