റൊണാള്‍ഡോ ഇന്ന് കളത്തിലിറങ്ങും; യുവന്റസിന്റെ എതിരാളി സ്‌പെസിയ

By Staff Reporter, Malabar News
sports image_malabar news
ക്രിസ്‍റ്റിയാനോ റൊണാള്‍ഡോ
Ajwa Travels

കോവിഡിന്റെ പിടിയില്‍ നിന്നും മുക്‌തി നേടിയ സൂപ്പര്‍ താരം ക്രിസ്‍റ്റിയാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി വീണ്ടും കളത്തിലിറങ്ങും. സീരി എയില്‍ സ്‌പെസിയയാണ് യുവന്റസിന്റെ എതിരാളി.

കഴിഞ്ഞ ദിവസമായിരുന്നു റൊണാള്‍ഡോ കൊറോണ നെഗറ്റീവ് ആയത്. അവസാന രണ്ട് ആഴ്‌ചയായി റൊണാള്‍ഡോക്ക് കളത്തിലിറങ്ങന്‍ കഴിഞ്ഞിരുന്നില്ല. ബാഴ്‌സലോണക്ക് എതിരായ മല്‍സരവും കോവിഡ് മൂലം റൊണാള്‍ഡോക്ക് നഷ്‌ടമായിരുന്നു.

Read Also: കമല്‍നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ

അതേസമയം സ്‌പെസിയക്കെതിരായ മല്‍സരത്തില്‍ ക്രിസ്‍റ്റിയാനോ റൊണാള്‍ഡോ ബെഞ്ചില്‍ ഉണ്ടാകുമെന്ന് യുവന്റസ് പരിശീലകന്‍ പിര്‍ലോ വ്യക്‌തമാക്കി.

റൊണാള്‍ഡോയുടെ അഭാവത്തില്‍ മല്‍സരങ്ങളില്‍ താളം കണ്ടെത്താനും വിജയം നേടാനും ഏറെ വിയര്‍ത്ത യുവന്റസിന് റൊണാള്‍ഡോയുടെ വരവ് വലിയ ആശ്വാസമാകും എന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE