തിരഞ്ഞെടുപ്പ് പ്രചാരണം; കമല്‍നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ

By Syndicated , Malabar News
Jyoti radithya scindia_Malabar news
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് കമല്‍നാഥിനെതിരെ സിന്ധ്യയുടെ പരാമര്‍ശം.

‘കമല്‍നാഥ് എന്നെ നായയെന്ന് വിളിച്ചു. അതെ ഞാന്‍ നായയാണ്. ഇവിടുത്തെ ജനങ്ങളാണ് എന്റെ ഉടമകള്‍. ഉടമകളെ സംരക്ഷിക്കുകയാണ് നായയുടെ ജോലി. എന്റെ യജമാനന്‍മാരായ ജനങ്ങളെ ഞാന്‍ സംരക്ഷിക്കും- സിന്ധ്യ പറഞ്ഞു. എന്നാല്‍ സിന്ധ്യയുടെ ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് പറഞ്ഞ് കമല്‍നാഥ് രംഗത്തെത്തിയിരുന്നു. ഒരു നേതാവിനെതിരെയും അത്തരം വാക്കുകള്‍ കമല്‍നാഥ് തന്റെ പ്രസംഗങ്ങളില്‍ ഉപയോഗിക്കാറില്ലെന്ന് ഔദ്യോഗിക വക്‌താവ് നരേന്ദ്ര സലൂജ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച ശേഷം പെരുമാറ്റ ചട്ടം ലംഘിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍ നാഥിനെതിരെ നടപടി എടുത്തിരുന്നു. ചട്ട ലംഘനത്തിന് നോട്ടീസ് അയച്ച ശേഷം കമല്‍ നാഥിന്റെ മറുപടി തൃപ്‌തികരമല്ല എന്ന് കാണിച്ച് താര പ്രചാരകസ്‌ഥാനത്ത് നിന്നും നീക്കം ചെയ്‌തിരുന്നു.

Read also: തെലങ്കാനയില്‍ പോലീസ് ഇന്‍സ്പെക്ടറും എസ്ഐയും കൈക്കൂലി കേസില്‍ അറസ്റ്റില്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE