തെലങ്കാനയില്‍ പോലീസ് ഇന്‍സ്‌പെക്‌ടറും എസ്‌ഐയും കൈക്കൂലി കേസില്‍ അറസ്‍റ്റില്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഇന്‍സ്‌പെക്‌ടര്‍, സബ് ഇന്‍സ്‌പെക്‌ടര്‍, ഡ്രൈവര്‍ എന്നിവര്‍ അറസ്‍റ്റില്‍. ബോധന്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരാണ് അറസ്‍റ്റിലായത്.

പോലീസ് ഇന്‍സ്‌പെക്‌ടര്‍ പി രാകേഷ് പരാതിക്കാരനായ മുഹമ്മദ് സാജിദ് അഹമ്മദ് എന്നയാളോട് 1,03,999 രൂപ വിലവരുന്ന സാംസങ് മൊബൈല്‍ ഫോണും 50,000 രൂപയും ആവശ്യപ്പെടുകയും പിന്നീട് ഇത് സ്വീകരിച്ചതായും പോലീസ് വ്യക്‌തമാക്കി. പരാതിക്കാരനെതിരായ കേസ് രജിസ്‍റ്റര്‍ ചെയ്യാതിരിക്കാനും പോലീസ് പിടിച്ചെടുത്ത ഇയാളുടെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ വിട്ടയക്കാനുമായിരുന്നു കൈക്കൂലി വാങ്ങിയത്.

കൂടാതെ സബ് ഇന്‍സ്‌പെക്‌ടര്‍ മൊഗുലയ്യയും ഇന്‍സ്‌പെക്‌ടര്‍ ഓഫ് പോലീസ് ഡ്രൈവറായ എ ഗജേന്ദ്രയും കൈക്കൂലി വാങ്ങുന്നതില്‍ കൂട്ടുനിന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇന്‍സ്‌പെക്‌ടറില്‍ നിന്നും 50,000 രൂപയും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. രാസപരിശോധനയില്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

അറസ്‌റ്റ് ചെയ്‌ത പ്രതികളെ സ്‌പെഷ്യല്‍ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.

Read Also: ബിഹാര്‍ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE