ബിഹാര്‍ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

By Staff Reporter, Malabar News
national image_malabar news
Representational Image

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണത്തിന് ഇന്ന് കൊടിയിറങ്ങും. ചൊവ്വാഴ്‌ച നടക്കുന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീമാഞ്ചല്‍ മേഖലയിലെ 91 മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണമാണ് ഇന്ന് അവസാനിക്കുക. 91 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിരിക്കുന്നത്.

വെസ്‌റ്റ് ചമ്പാരന്‍, ഈസ്‌റ്റ് ചമ്പാരന്‍, ദര്‍ഭംഗ, മധുബാനി, അരാരിയ, പൂര്‍ണ, കിഷന്‍ഗഞ്ച്, കതിഹാര്‍ തുടങ്ങിയ സീമാഞ്ചലിന്റെ പരിധിയില്‍ വരുന്ന ജില്ലകളും കൂടാതെ സമസ്‌തിപൂര്‍, പാറ്റ്‌ന, വൈശാലി, മുസാഫര്‍പൂര്‍ തുടങ്ങിയ ജില്ലകളും രണ്ടാം ഘട്ടത്തില്‍ ഇന്ന് പരസ്യ പ്രചരണത്തിനോട് വിടപറയും.

ഇന്ന് പ്രചരണം അവസാനിക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലും കേന്ദ്രസേനയെ അടക്കം അണിനിരത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്‌തമായ സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ആകെ 1463 സ്‌ഥാനാര്‍ത്ഥികളാണ് ഇത്തവണ 91 സീറ്റുകളിലേക്ക് ജനവിധി തേടുന്നത്. അധികാരം നിലനിര്‍ത്താന്‍ എന്‍ഡിഎയും ഭരണം നേടിയെടുക്കാന്‍ യുപിഎയും ബിഹാറില്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. അതുകൊണ്ടു തന്നെ തീപാറുന്ന പോരാട്ടമാണ് രണ്ടാം ഘട്ടത്തില്‍ നിലവില്‍ സംസ്‌ഥാനത്ത് നടക്കുന്നത്.

Read Also: തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ നവംബര്‍ 16 മുതല്‍ തുറക്കും

പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീന മേഖലകളായ കിഷന്‍ ഗഞ്ച്, അരാരിയ, കതിഹാര്‍, പൂര്‍ണിയ തുടങ്ങിയ ജില്ലകളിലാണ് എറ്റവും ശക്‌തമായ പ്രചരണം നടക്കുന്നത്.

അതേസമയം എല്‍ജെപി 26 ഇടങ്ങളില്‍ സ്‌ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മല്‍സരിക്കുന്ന ഏറെക്കുറെ എല്ലാ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ ബൂത്തിലെത്തുന്നതിനാല്‍ സിപിഐഎമ്മും സിപിഐയും അടക്കമുള്ള ഇടത് പാര്‍ട്ടികളെ സംബന്ധിച്ച് ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്.

Kerala News: ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE