ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

By News Desk, Malabar News
idukki dam blue alert
Representation Image

ഇടുക്കി: മാസങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ശനി, ഞായര്‍ ദിനങ്ങളിലാണ് പ്രവേശനത്തിന് അനുമതി. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. ജലാശയത്തിലെ ജലനിരപ്പ് 2394 അടി ആയതോടെ, അപൂര്‍വ്വ കാഴ്‌ച ആസ്വദിക്കുവാന്‍ സഞ്ചാരികള്‍ക്ക് സുവര്‍ണാവസരമാണ്.

National News: ദൈവം മുഖ്യമന്ത്രി ആയാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല; ബിജെപി നേതാവ്

ഇതോടൊപ്പം ഹില്‍വ്യൂ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചതും ഇടുക്കി ജലാശയത്തില്‍ ബോട്ടിങ് തുടങ്ങിയതും സഞ്ചാരികളെ ആകര്‍ഷിക്കും. 10 വയസില്‍ താഴെയുള്ളവരെയും 60 വയസ് കഴിഞ്ഞവരെയും ബോട്ടിലും ബഗ്ഗികാറിലും യാത്ര അനുവദിക്കില്ല. അണക്കെട്ട് സന്ദര്‍ശിക്കുന്നതിന് 25 രൂപയാണ് ഫീസ്. ഹില്‍വ്യൂ പാര്‍ക്ക് സന്ദര്‍ശനവും ബോട്ടിങ്ങും എല്ലാ ദിവസവുമുണ്ട്. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 10 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. വനംവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബോട്ടിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE