ദൈവം മുഖ്യമന്ത്രി ആയാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല; ബിജെപി നേതാവ്

By Syndicated , Malabar News
Pramod savanth_Malabar news
Ajwa Travels

പനാജി: മുഖ്യമന്ത്രി ദൈവം ആയാല്‍ പോലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആകില്ലെന്ന് ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത്.

‘എല്ലാവര്‍ക്കും 100 ശതമാനം സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല. നാളെ രാവിലെ ദൈവം തന്നെ മുഖ്യമന്ത്രിയായാലും അത് സാധ്യമല്ല,’ എന്നാണ് സാവന്ത് പറഞ്ഞത്. ബീഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി എന്ന തേജസ്വി യാദവിന്റെ പ്രസ്‌താവനയെ തിരുത്തി നിതീഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി സാധ്യമല്ല എന്നായിരുന്നു നിതീഷിന്റെ വാദം. ഇതിനെ ശരി വച്ചുകൊണ്ടാണ് പ്രമോദ് സാവന്തും രംഗത്ത് വന്നിരിക്കുന്നത്.

ഗോവയിലെ തൊഴിലില്ലായ്‌മ നിരക്ക് 15.4 ആയി ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സാവന്തിന്റെ പ്രസ്‌താവന. ഗ്രാമങ്ങളിലെ തൊഴിലില്ലാത്തവര്‍ക്ക് അനുയോജ്യമായ ചെറിയ ജോലികള്‍ ഏര്‍പ്പെടുത്തുന്നത് പോലുള്ള നടപടികള്‍ ഏകോപിപ്പിക്കുമെന്നും സാവന്ത് പറഞ്ഞു. സര്‍ക്കാരിന്റെ ‘സ്വയംപൂര്‍ണ മിത്ര’ പദ്ധതിയുടെ ഉൽഘാടനത്തിനിടെ ആയിരുന്നു സാവന്തിന്റെ പരാമര്‍ശം.

Read also: ലൗ ജിഹാദിനെതിരെ ഏതറ്റം വരെയും പോകും; യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE