ലക്നൗ: ‘ലൗ ജിഹാദ് ഉത്തര്‍പ്രദേശില്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ജൗന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.
‘വിവാഹത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. ലൗ ജിഹാദ് തടയാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ വെച്ച് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്കുന്നു,’ ആദിത്യനാഥ് പറഞ്ഞു.
#WATCH Allahabad HC said religious conversion isn’t necessary for marriage. Govt will also work to curb ‘Love-Jihad’, we’ll make a law. I warn those who conceal identity & play with our sisters’ respect, if you don’t mend your ways your ‘Ram naam satya’ journey will begin: UP CM pic.twitter.com/7Ddhz15inS
— ANI UP (@ANINewsUP) October 31, 2020
ലൗ ജിഹാദിന് കൂട്ടുനില്ക്കുന്നവര് പിന്മാറിയില്ലെങ്കില് രാം നാം സത്യ യാത്ര ആരംഭിക്കുമെന്നും, സഹോദരിമാരെയും പെണ്മക്കളെയും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും യോഗി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ലോ കമ്മീഷന് ലൗ ജിഹാദിന്മേല് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ കാണ്‍പൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.
Read also: വേല്‍യാത്രയുടെ ഉദ്ദേശം വര്‍ഗീയ സംഘര്‍ഷം; പ്രതിഷേധവുമായി സിപിഎമ്മും വിസികെയും