വേല്‍യാത്രയുടെ ഉദ്ദേശം വര്‍ഗീയ സംഘര്‍ഷം; പ്രതിഷേധവുമായി സിപിഎമ്മും വിസികെയും

By Syndicated , Malabar News
BJP_Malabar news
Ajwa Travels

ചെന്നൈ: വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെ നടത്താന്‍ തീരുമാനിച്ച ബിജെപിയുടെ ‘വേല്‍ യാത്ര’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിസികെയും സിപിഎമ്മും രംഗത്തെത്തി.

യാത്രക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്‌ച വിസികെ മേധാവി തോല്‍ തിരുമാവലവന്‍ ഡിജിപി ജെകെ ത്രിപാഠിക്ക് നിവേദനം നല്‍കി. വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിച്ച് അക്രമത്തിന് പ്രേരണ നല്‍കാനാണ് യാത്രയിലൂടെ ബിജെപി ശ്രമിക്കുന്നന്നെന്നും അതിനാല്‍ പരിപാടിക്ക് അനുമതി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം തമിഴ്‌നാട് സംസ്‌ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണന്‍ പറഞ്ഞു. ബാബറി മസ്‌ജിദ് തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ 6 ന് തന്നെ യാത്ര അവസാനിപ്പിക്കാനുള്ള ബിജെപിയുടെ പദ്ധതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആക്ഷേപമുണ്ട്.

Read also: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി; കമല്‍നാഥ് സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE