കാത്തിരിപ്പ് അവസാനിക്കുന്നു; ‘ആര്‍ആര്‍ആര്‍’ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍

By Staff Reporter, Malabar News
RRR Movie
Ajwa Travels

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’ന്റെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍. ഇനി രണ്ട് പാട്ടുകള്‍ മാത്രമാണ് ചിത്രീകരിക്കാനുള്ളത്. കൂടാതെ രാം ചരണും, ജൂനിയര്‍ എന്‍ടിആറും രണ്ട് ഭാഷകളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്നും മറ്റ് ഭാഷകള്‍ എത്രയും വേഗത്തില്‍ തന്നെ പൂര്‍ത്തിയാകുമെന്നും സിനിമയുടെ ഔദ്യോഗിക പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്ത് ഒരുക്കുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും, രാം ചരണുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘അല്ലൂരി സീത രാമരാജു’ എന്നാണ് രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജൂനിയര്‍ എന്‍ടിആര്‍ ‘കൊമരു ഭീം’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ‘സീത’ എന്ന നായിക കഥാപാത്രമായി വേഷമിടുന്നത്.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്. ‘രുധിരം, രൗദ്രം, രണം’ എന്നാണ് ‘ആര്‍ആര്‍ആര്‍’ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിവിവി ദാനയ്യയാണ് 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത്.

അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്‌റ്റീവന്‍സണ്‍ തുടങ്ങി തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയും ചിത്രത്തിലുണ്ട്. കെകെ സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് എംഎം കീരവാണിയാണ്.

10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക എന്നാണ് വിവരം. നേരത്തെ 2021 ജനുവരി 8നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വില്ലനായി. നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഈ വർഷം തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Most Read: സെൻട്രൽ വിസ്‌ത പദ്ധതി; നിർമാണത്തിന് അനുമതി, ഹരജി തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE