ബംഗാളില്‍ ആര്‍എസ്‌പി സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു

By Syndicated , Malabar News
rsp-flag
Representational Image
Ajwa Travels

കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍എസ്‌പി സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ജംഗിപൂര്‍ മണ്ഡലത്തില്‍ ഇടത് സഖ്യത്തിന്റെ സ്‌ഥാനാർഥിയായ പ്രദിപ് കുമാര്‍ നന്ദിയാണ് മരിച്ചത്. 73 വയസായിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വ്യാഴാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ സംഷെര്‍ഗഞ്ച് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

അതേസമയം, ബംഗാളിൽ ഒരു രാഷ്‌ട്രീയ പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കോവിഡ് കാലത്തെ പ്രത്യേക നിർദേശങ്ങൾ നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രത്യേക യോഗം വിളിച്ചിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ ഒരുമിച്ച് ആക്കണമെന്ന് ഇന്നത്തെ യോഗത്തിലും തൃണമൂൽ ആവർത്തിച്ചു. എന്നാൽ എല്ലാ ഘട്ടത്തിനുമുള്ള നടപടികൾ പൂർത്തിയായതിനാൽ നിയമപരമായി ഇത് സാധ്യമല്ലെന്ന് കമ്മീഷൻ പാർട്ടികളെ അറിയിച്ചു. നാളെയാണ് പശ്‌ചിമ ബംഗാളിൽ 5ആം ഘട്ട വോട്ടെടുപ്പ് നടക്കുക.

Read also: ‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി’; സര്‍ക്കാരിനെതിരെ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE