ആർഎസ്എസ് തലവൻ കേരളത്തിലേക്ക്; ഗവർണറുമായി കൂടിക്കാഴ്‌ച നടത്തും

By News Desk, Malabar News
RSS chief to visit Kerala; Will meet with the Governor
Mohan Bhagawat
Ajwa Travels

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ചക്കൊരുങ്ങി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഡിസംബർ 31ന് കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. കോഴിക്കോട് ആരംഭിക്കുന്ന മാദ്ധ്യമ പഠന ഗവേഷണ സ്‌ഥാപനത്തിന്റെ ഉൽഘാടനത്തിനായി ഡിസംബർ 29ന് മോഹൻ ഭാഗവത് കേരളത്തിൽ എത്തും. തുടർന്ന് ഉൽഘാടനത്തിന് ശേഷം ഗവർണറുമായി കൂടിക്കാഴ്‌ച നടത്താൻ തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരം. ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തിലാണ് മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്.

ഡിസംബർ 30ന് തിരുവനന്തപുരത്ത് നടക്കുന്ന ആർഎസ്എസ് സംസ്‌ഥാന നേതാക്കളുടെ യോഗത്തിലും മോഹൻ ഭാഗവത് പങ്കെടുക്കും. 41 പേരാണ് ഈ യോഗത്തിൽ പങ്കെടുക്കുക. ഗവർണറെ കണ്ടതിന് ശേഷം സിവി ആനന്ദ ബോസിനെ പോലെ പ്രധാനപ്പെട്ട വ്യക്‌തികളുമായും ആർഎസ്എസ് തലവൻ കൂടിക്കാഴ്‌ച നിശ്‌ചയിച്ചിട്ടുണ്ട്. ഡിസംബർ 31 രാത്രിയോടെ മോഹൻ ഭാഗവത് നാഗ്‌പൂരിലേക്ക് മടങ്ങും.

Also Read: ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണർ; പിന്തുണച്ച് ശ്രീധരൻ പിള്ള

ആർഎസ്എസ് തലവൻ ഓരോ സ്‌ഥലത്ത്‌ പോകുമ്പോഴും അവിടെ പ്രധാനപ്പെട്ട വ്യക്‌തികളെ സന്ദർശിക്കുമെന്നും അതിന്റെ ഭാഗമായാണ് ഗവർണറെ കാണുന്നതെന്നുമാണ് പാർട്ടിയുടെ വിശദീകരണം. നേരത്തെ നിശ്‌ചയിച്ച പരിപാടികളാണ് തിരുവനന്തപുരത്ത് നടക്കുകയെന്നും ആർഎസ്എസ് വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE