ആർഎസ്എസ് ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമത്തിൽ; കോടിയേരി

By Staff Reporter, Malabar News
Rule as long as there is a majority; Kodiyeri
Ajwa Travels

കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കാന്‍ സംഘപരിവാര്‍ എല്ലാക്കാലവും ബോധപൂര്‍വം നടത്തുന്ന അജണ്ടയുടെ ഭാഗമാണ് മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണാന്‍ കഴിയില്ലെന്ന നിലപാടിനും പിന്നിലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്‌തമാക്കിയത്.

മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് കോടിയേരി പറഞ്ഞു. എന്നാൽ മലബാര്‍ കലാപത്തെ തെറ്റായി ചിത്രീകരിക്കാനാണ് ആർഎസ്എസ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

അതേസമയം, സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ നായനാര്‍ അക്കാദമി വേദിയാകുമെന്നും കോടിയേരി അറിയിച്ചു. 800 പ്രതിനിധികളാണ് ചടങ്ങില്‍ പങ്കെടുക്കുക. ആദ്യ ജില്ലാ സമ്മേളനവും സംസ്‌ഥാന സമ്മേളനവും എറണാകുളത്ത് നടക്കുമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Most Read: മുട്ടിൽ മരംമുറി കേസിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല; എകെ ശശീന്ദ്രൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE