നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം

By Web Desk, Malabar News
bjp-not-to-contest-bengal-rajya-sabha-bypoll
Ajwa Travels

തലശ്ശേരി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്‌ടർ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയാണ് പുരോഗമിക്കുന്നത്. വാടിക്കല്‍ ജംങ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പോലീസ് തടഞ്ഞു. എസ്‌ഡിപിഐക്ക് എതിരെ ചില പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉണ്ടാകരുതെന്ന് നേതൃത്വം ഇടപെട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

പോലീസുമായി സഹകരിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എസ്‌ഡിപിഐക്ക് എതിരെയുള്ള പ്രതിഷേധ മാര്‍ച്ച് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്‌ണന്‍ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ വ്യാപകമായ രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു.

ഇതേതുടര്‍ന്ന് ഒരുഭാഗത്ത് എസ്‌ഡിപിഐ, മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആര്‍എസ്എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തലശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.

Read Also: കൊല നടത്തി സിപിഎമ്മിനെ അവസാനിപ്പിക്കാൻ ആവില്ല; കോടിയേരി ബാലകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE