സാദിയോ മാനേ ലിവർപൂൾ വിടും; കരാർ തീരുമാനമായി

By Staff Reporter, Malabar News
liverpool-fc
Ajwa Travels

ലണ്ടൻ: സൂപ്പര്‍താരം സാദിയോ മാനേ ലിവര്‍പൂള്‍ വിടും. ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിലേക്കാണ് മാനേ കൂടുമാറുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 41 മില്യണ്‍ പൗണ്ടിനാണ് മാനെ ബയേണിലെത്തുകയെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട് ചെയ്‌തു. 2016ലാണ് സെനഗല്‍ സൂപ്പര്‍ താരമായ മാനെ സതാപ്റ്റണില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്.

ഒരു വര്‍ഷത്തെ കരാര്‍ കൂടി ലവര്‍പൂളുമായി ബാക്കിയുണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോട് ലിവര്‍പൂള്‍ തോറ്റതിന് പിന്നാലെ ക്ളബ് വിടാനുള്ള ആഗ്രഹം മാനേ പരസ്യമാക്കുകയായിരുന്നു. മുഹമ്മദ് സലായ്‌ക്കും റോബര്‍ട്ടോ ഫിര്‍മിനോക്കുമൊപ്പം ലിവര്‍പൂളിന്റെ 2019 മുതലുള്ള കിരീടനേട്ടങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ് സാദിയോ മാനേ.

ലിവര്‍പൂള്‍ കുപ്പായത്തില്‍ 296 മൽസരങ്ങളില്‍ 120 ഗോളുകള്‍ നേടിയ മാനേ 48 അസിസ്‌റ്റുകളും നല്‍കി. ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് എഫ്എകപ്പ്, ഇഎഫ്എല്‍ കപ്പ്, യുവേഫാ സൂപ്പര്‍ കപ്പ്, ഫിഫ ക്ളബ് ലോകകപ്പ് എന്നീ നിർണായക കിരീട നേട്ടങ്ങളില്‍ മാനേ പങ്കാളിയായി.

Read Also: ‘ശക്‌തനായ രാഷ്‌ട്രപതി സ്‌ഥാനാർഥിയെ നിർത്താൻ കഴിയാത്ത പ്രതിപക്ഷം എങ്ങനെ കഴിവുള്ള പ്രധാനമന്ത്രിയെ നൽകും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE