മണലെടുപ്പ് രൂക്ഷം; കടലുണ്ടി പുഴയില്‍ പുഴയോരം ഇടിയുന്നതായി പരാതി

By Team Member, Malabar News
Malabarnews_kadalundi river
Representational image
Ajwa Travels

മലപ്പുറം : ജില്ലയിലെ കടലുണ്ടി പുഴയില്‍ നിന്നും വ്യാപകമായി മണല്‍ വാരുന്നതായി പരാതി. കാലവര്‍ഷം കഴിഞ്ഞതോടെ പുഴയില്‍ മണല്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇപ്പോള്‍ പുഴയില്‍ വെള്ളം കുറഞ്ഞു തുടങ്ങിയതോടെ പുഴയില്‍ വ്യാപകമായി മണല്‍ വാരല്‍ തുടങ്ങിയിട്ടുണ്ട്. മണല്‍ വാരല്‍ വ്യാപകമായത് ശ്രദ്ധയില്‍ പെട്ടതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി.

മമ്പുറം മുതല്‍ കളിയാട്ടമുക്ക് കാര്യാട് കടവ് വരെയുള്ള ഭാഗത്താണ് മണലെടുപ്പ് വ്യാപകമായതായി ശ്രദ്ധയില്‍ പെട്ടത്. രാത്രി സമയങ്ങളില്‍ ചെറു വള്ളങ്ങളിലും വലിയ തോണികളിലുമായി വലിയ രീതിയിലാണ് ഇവിടെ നിന്നും മണല്‍ വാരി കടത്തുന്നത്. മല്‍സ്യബന്ധനത്തിന്റെ മറവിലാണ് ഇവിടെ മണല്‍ വാരല്‍ നടക്കുന്നതെന്നും പ്രദേശവാസികള്‍ വ്യക്‌തമാക്കി.

മണല്‍ വാരല്‍ രൂക്ഷമായതോടെ പുഴയോരം ഇടിഞ്ഞു താഴുന്ന സ്‌ഥിതിയാണ് ഇപ്പോഴെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇപ്പോള്‍ തന്നെ മീറ്ററുകളോളം സ്‌ഥലം ഇടിഞ്ഞു പോയിട്ടുണ്ട്. ഇതിനെതിരെ ശക്‌തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

Malabar news : പോക്‌സോ കേസില്‍ കുറ്റപത്രം 11 ദിവസത്തിനകം; മാതൃകയായി ഒറ്റപ്പാലം പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE