സാന്ത്വന സദനം; വിഭവ സമാഹരണത്തിന് മഹല്ല് കമ്മിറ്റിയും രംഗത്ത്

By Desk Reporter, Malabar News
Santhwana Sadanam_Malabar News_2020 Dec 12
നിർമ്മാണം പുരോഗമിക്കുന്ന 'സാന്ത്വന സദനം' കെട്ടിടമാതൃക
Ajwa Travels

മലപ്പുറം: ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരും കട തിണ്ണകളിലും മറ്റും ജീവിതം തള്ളിനീക്കുന്നവർക്കും അഭയമേകാനായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ് വൈ എസ് നേതൃത്വത്തിൽ നിർമ്മിക്കുന്ന ‘സാന്ത്വന സദനം’ ത്തിന് പിന്തുണയുമായി കരുളായി ചെട്ടിയിൽ മഹല്ല് കമ്മിറ്റിയും രംഗത്ത്.

കരുളായിയിലെ ഇർഷാദുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിലുള്ള ബദരിയഃ ജുമാ മസ്‌ജിദ്‌ മഹല്ല് കമ്മിറ്റിയാണ് ‘സാന്ത്വന സദന ത്തിന് ആവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിന് രംഗത്തെത്തിയത്.

മുപ്പത്തി മുവ്വായിരത്തിൽ അധികം രൂപ വില വരുന്ന ഹോളോ ബ്രിക്‌സാണ്‌ ഒന്നാം ഘട്ടമായി സൈറ്റിലെത്തിക്കുക. മഹല്ല് വർക്കിംഗ് പ്രസിഡണ്ട് ഇ.കെ. അബ്‌ദുൽ കരിം സഖാഫി, മഹല്ല് ഖത്വീബ് ഫൈസൽ അഹ്സനി, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ശൗക്കത്തലി സഖാഫി കരുളായി, കെ സി അബൂബക്കർ മിസ്ബാഹി, കെ ടി ഹുസൈൻ, പി.എം.അബ്‌ദുൽ കരീം, കെ.പി ഇസ്ഹാഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ ഏകോപിപ്പിക്കുന്നത്.

അത്യാധുനികമായ രീതിയിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിക്കാൻ കോവിഡ് കാലത്തും അഹോരാത്രം പരിശ്രമിക്കുന്ന ജില്ലാ എസ് വൈ എസ് കമ്മിറ്റിക്ക് ഏറെ ഊർജ്ജം നൽകുന്ന പ്രവർത്തിയാണ് ബദരിയഃ ജുമാ മസ്‌ജിദ്‌ മഹല്ല് കമ്മിറ്റി നടത്തിയത്; ‘സാന്ത്വന സദനം’ സംഘാടകർ വ്യക്‌തമാക്കി.

National: ബലാൽസംഗ കേസില്‍ ബി.ജെ.പി നേതാവ് അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE