മഞ്ചേരി മെഡിക്കൽ കോളേജ്; കോവിഡേതര ചികിൽസ ഉടൻ ആരംഭിക്കും

By Syndicated , Malabar News
Non-covid treatment
കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ ആരോഗ്യ മന്ത്രി വീണാ ജോർജിന് നിവേദനം നൽകുന്നു
Ajwa Travels

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോവിഡേതര ചികിൽസ ഉടൻ പുനരാംരഭിക്കുമെന്ന് കേരള ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ മന്ത്രി ഉറപ്പ് നൽകിയത്. കേരളാ മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി എ സൈഫുദ്ധീൻ ഹാജി, എസ്‌വൈഎസ്‌ ജില്ലാ കമ്മിറ്റി അംഗം യുടിഎം ശമീർ പുല്ലൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കോവിഡ് ഇതര ചികിൽസ പുനരാംരഭിക്കുക, ജനറൽ ആശുപത്രി നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചിരുന്നു. കൂടാതെ മെഡിക്കൽ കോളേജിന് മുമ്പിലും നൂറ് യൂണിറ്റ് കേന്ദ്രങ്ങളിലും നിൽപ്പ് സമരവും സംഘടിപ്പിച്ചിരുന്നു.

Read also: സ്‌കോളര്‍ഷിപ്പ്: വിദഗ്‌ധസമിതി പൊതുധാരണ കുറ്റമറ്റതാകണം; എസ്‌വൈഎസ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE