ബ്രേക്ക് ശരിയായില്ല, അതുകൊണ്ട് ഹോണിന്റെ ശബ്‌ദം കൂട്ടി; പരിഹസിച്ച് തരൂർ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ട്വിറ്ററിലൂടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ തരൂർ പരിഹസിച്ചത്.

‘ബ്രേക്ക് ശരിയാക്കാൻ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്‌ദം കൂട്ടിയിട്ടുണ്ടെന്ന് ഉപഭോക്‌താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെ’യാണ് ബിജെപി സർക്കാർ ഓർമിപ്പിക്കുന്നതെന്നാണ് തരൂർ ട്വീറ്റ് ചെയ്‌തത്‌.

ആരോഗ്യ കാർഷിക മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയ ബജറ്റിൽ ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി 75 ശതമാനമായി ഉയർത്തി. കൂടാതെ പെട്രോൾ, ഡീസൽ, മദ്യം, സ്വർണം, വെള്ളി എന്നിവക്ക് മേൽ കാർഷിക സെസും ഏർപ്പെടുത്തി. 9 ശതമാനമായി ഉയർന്ന ധനക്കമ്മി 6.8 ശതമാനമായി കുറക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഓഹരി വിറ്റഴിക്കൽ, കടമെടുക്കൽ തുടങ്ങിയവയും നടപ്പിലാക്കും.

Read also: രാജ്യത്തിന്റെ ആത്‌മവിശ്വാസം പ്രദർശിപ്പിക്കുന്ന ബജറ്റ്; നരേന്ദ്ര മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE