വിമാന സര്‍വീസുകള്‍ക്ക് സൗദിയുടെ വിലക്ക്; വന്ദേഭാരതിനെ ഒഴിവാക്കി

By News Desk, Malabar News
vande bharat report_2020 Aug 10
Representational Image
Ajwa Travels

റിയാദ്: സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ക്കും സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കും സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളെ ഒഴിവാക്കി. വന്ദേഭാരത് വിമാന സര്‍വീസുകളെ ഉത്തരവ് ബാധിക്കാതിരിക്കാന്‍ എംബസി ഇടപെടുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്.

ഇന്ത്യക്ക് അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കുമെന്ന് അറിയിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബര്‍ 15 ന് പുറത്തിറക്കിയ സര്‍ക്കുലറിന്റെ ഭാഗമാണ് ഈ ഉത്തരവെന്ന് കരുതപ്പെടുന്നു. ഇതോടെ ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE