സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു, കോവിഡ് രോഗബാധ 426 പേര്‍ക്ക്

By Staff Reporter, Malabar News
pravasalokam image_malabar news
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 441 പേര്‍ രോഗമുക്‌തി നേടിയതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.17 ശതമാനമായി ഉയര്‍ന്നു. അതേസമയം 15 കോവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തു. 5471 പേരാണ് ഇതുവരെയായി സൗദിയില്‍ കോവിഡ് മൂലം മരണപ്പെട്ടത്.

72 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലുള്ളത്.

റിയാദ് (861), ദമ്മാം(642), ഹുഫുഫ് (631), മദീന (518), ജിസാന്‍ (347), അല്‍ മുബാറസ് (340), മക്ക (223) തുടങ്ങിയ സ്‌ഥലങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതലായി ഉള്ളത്.

82,15,017 സ്രവ സാമ്പിളുകളുടെ പിസിആര്‍ ടെസ്റ്റുകളാണ് നവംബര്‍ നാല് വരെ രാജ്യത്ത് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 63,664 സാമ്പിളുകളുടെ പരിശോധന നടത്തി.

7,781 പേരാണ് നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 736 പേരുടെ നില ഗുരുതരമാണ്. 348,936 പേര്‍ക്കാണ് ഇതുവരെയായി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 335,594 പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്.

Read Also: ഗുജറാത്തിലെ കെമിക്കല്‍ ഗോഡൗണില്‍ പൊട്ടിത്തെറി; 6 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE